 
കൊച്ചി: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം എറണാകുളം ഡി.സി.സി ഓഫീസിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. 4 വർഷത്തെ പെൻഷൻ കുടിശിക ഉൾപ്പെടെ തൊഴിലാളികൾക്ക് അർഹതയുള്ള 915കോടിരൂപ നൽകാനാവാതെ നിർമ്മാണ ക്ഷേമബോർഡ് ഊർദ്ധശ്വാസം വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 21.86ലക്ഷം രജിസ്റ്റർ ചെയ്ത തൊഴിലാളികളും 4ലക്ഷം പെൻഷൻകാരും യാതൊരു ആനുകൂല്യവുമില്ലാതെ പെരുവഴിയിലാണ്. ചികിത്സ, വിദ്യാഭ്യാസം, വിവാഹസഹായം തുടങ്ങിയ ആനുകൂല്യങ്ങൾപോലും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് ക്ഷേമബോർഡ് നിലനിറുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജി. ജയപ്രകാശ് അദ്ധ്യക്ഷനായി. പി.പി. കരുണാകരൻ, കെ. കുമാരൻ, വി.സി. വിജയൻ, പി.ശശി, ജെസി ചെന്താമരാക്ഷൻ, പി.ആർ. അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.