കൊച്ചി: ബോൾഗാട്ടി പാലസിൽ അലൻവാക്കർ ഡി.ജെ ഷോയ്ക്കിടെ മൊബൈൽഫോണുകൾ കവർന്ന കേസിൽ അറസ്റ്റിലായ പ്രതികൾ ആഡംബരപ്രേമികളും മയക്കുമരുന്നിന് അടിമകളുമാണെന്ന് പൊലീസ് പറഞ്ഞു. മോഷണമുതൽ വിറ്റുകിട്ടുന്ന പണം പ്രതികൾ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി.
ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്നുള്ള വസീം അഹമ്മദ് (32), ആതിക് ഉർ റഹ്മാൻ (38), സണ്ണി ഭോല യാദവ് (27), ശ്യാം ബരൺവാൾ (32) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവരുമായി കഴിഞ്ഞദിവസം പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ കേരളത്തിന് പുറത്തുള്ള 4 പേരെക്കൂടി പിടികിട്ടാനുണ്ട്. കൊച്ചി ബോൾഗാട്ടി പാലസിൽ ഈ മാസം ആറിനാണ് പതിനായിരത്തോളംപേർ പങ്കെടുത്ത മെഗാ ഡി.ജെ ഷോയ്ക്കിടെ സംഘം മൊബൈൽഫോണുകൾ കവർന്നത്.