nisan

കൊച്ചി: ബി.എസ്.യു.വി സെഗ്‌മെന്റിലെ ഏറ്റവും കുറഞ്ഞ ഇൻ-ക്ലാസ് മെയിന്റൻസ് ചെലവ് പുതിയ മാഗ്‌നൈറ്റിന് പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇന്ത്യയിലുടനീളം ഒരു കിലോമീറ്ററിന് 39 പൈസ (50,000 കി.മീ വരെ) മെയിന്റൻസ് ചെലവാണുള്ളത്. മൂന്ന് വർഷത്തെ (ഒരു ലക്ഷംകിലോമീറ്റർ വരെ) വാറന്റിയും കമ്പനി നൽകുന്നുണ്ട്.

ചുരുങ്ങിയ ചെലവിൽ ആറ് വർഷം വരെ (1,50,000 കി.മീ.) വരെ വാറന്റി നീട്ടാം. രാജ്യവ്യാപകമായി എല്ലാ അംഗീകൃത സേവന കേന്ദ്രങ്ങളിലും പണരഹിത അറ്റകുറ്റപ്പണികൾ, എണ്ണത്തിന് പരിധികളില്ലാതെ ക്ലെയിമുകൾ, നാല് ലേബർ ഫ്രീ സേവനങ്ങൾ എന്നിവയും ലഭിക്കും.