കൊച്ച: ഒന്നരവർഷം നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങൾക്കുമൊടുവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികപഠനം പൂർത്തിയാക്കിയ എട്ടു ഡീക്കന്മാരുടെ വൈദികപ്പട്ട ദാനശുശ്രൂഷ നവംബർ നാലിന് രാവിലെ 9.30ന് നൽകും. തൃക്കാക്കരയിലെ അതിരൂപതയുടെ മൈനർ സെമിനാരിയിൽ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂർ പട്ടംനൽകും. ഡീക്കന്മാർ പട്ടസ്വീകരണത്തിന് മുന്നോടിയായി ഒരുക്കധ്യാനത്തിൽ പ്രവേശിച്ചു.