p

6. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നത് ഒരു മൾട്ടി-സ്റ്റെപ് പ്രക്രിയയാണ്. അതിൽ സോഫ്റ്റ്‌വെയർ സൃഷ്ടിക്കുക, രൂപകൽപ്പന ചെയ്യുക, വിന്യസിക്കുക, പിന്തുണയ്ക്കുക എന്നിവ ഉൾപ്പെടും. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കോഴ്‌സ് പൊരുത്തപ്പെടുത്തൽ, വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത എന്നിവ വികസിപ്പിക്കാൻ സഹായിക്കും. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിൽ സർട്ടിഫിക്കേഷൻ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക എന്നതാണ് പ്രാരംഭ ഘട്ടം. സി++, ജാവ, പൈത്തൺ, ആർ എന്നിവയാണ് ഇന്ത്യയിലെ മികച്ച പ്രോഗ്രാമിംഗ് ഭാഷാ കോഴ്‌സുകൾ. ജോലി സാദ്ധ്യതകൾ: സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ആപ്ലിക്കേഷൻ ഡെവലപ്പർ, ക്ലൗഡ് എൻജിനിയർ, സൈബർ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്.

7. വെബ് ഡെവലപ്‌മെന്റ്

ഇന്ത്യയിൽ വെബ് ഡെവലപ്പർ മികച്ച തൊഴിൽ ഓപ്ഷനാണ്. വെബ് ഡെവലപ്‌മെന്റിൽ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നതും നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ഉൾപ്പെടുന്നു. ഇതിൽ വെബ് ഡിസൈൻ, വെബ് പബ്ലിഷിംഗ്, വെബ് പ്രോഗ്രാമിംഗ്, ഡാറ്റാബേസ് മാനേജ്‌മെന്റ് എന്നിവ ഉൾക്കൊള്ളുന്നു. HTML, MySQL, PHP, JavaScript, React എന്നിവ ഏറെ ഉപകരിക്കും.

ജോലി സാദ്ധ്യതകൾ: വെബ് ഡെവലപ്പർ, വെബ് അനലിസ്റ്റ്, ഡിസൈൻ ആൻഡ് ലേഔട്ട് സ്‌പെഷ്യലിസ്റ്റ്, യു.ഐ ഡിസൈനർ. ശരാശരി ശമ്പളം: ₹28.8 LPA

8. ഫാഷൻ ഡിസൈൻ കോഴ്‌സ്

ഫാഷൻ വ്യവസായത്തിന്റെ വ്യാപ്തി ഇന്ത്യയിലും ആഗോള തലത്തിലും വികസിച്ചു വരികയാണ്. ജോലി റോളുകൾ: ഫാഷൻ ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഫാഷൻ ജേണലിസ്റ്റ്, ടെക്സ്റ്റൈൽ ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർ.

9. ഹോസ്പിറ്റാലിറ്റി & ടൂറിസം കോഴ്‌സ്

വിനോദസഞ്ചാര വ്യവസായം ആഗോളതലത്തിൽ വികസിക്കുകയാണ്. ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്‌മെന്റിൽ റെസ്റ്റോറന്റുകൾ, ഭക്ഷണ സേവനങ്ങൾ, താമസം, വിനോദ പ്രവർത്തനങ്ങൾ, കൺവെൻഷനുകൾ എന്നിവയുടെ മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, പ്രവർത്തനം എന്നിവ ഉൾപ്പെടുന്നു. ജോലി റോളുകൾ: ഹോട്ടൽ മാനേജർ, ബാങ്ക്വറ്റ് മാനേജർ, ഇവന്റ് മാനേജർ, ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് മാനേജർ.

10. അനിമേഷൻ കോഴ്‌സ്

മൾട്ടിബില്യൺ ഡോളർ വ്യവസായ മേഖലയാണ് അനിമേഷൻ. ഇന്ത്യയിൽ 300-ൽ അധികം അനിമേഷൻ സ്റ്റുഡിയോകളുണ്ട്, അതിൽ 15,000-ൽ അധികം അനിമേഷൻ പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു. വ്യത്യസ്ത ടൂളുകളും ടെക്‌നിക്കുകളും ഉപയോഗിച്ച് 2ഉ, 3 ഉ ഇമേജുകൾ ചലനമാക്കി മാറ്റാൻ ആനിമേഷൻ സഹായിക്കും. മോഷൻ ഗ്രാഫിക്‌സ്, 2 D, 3D വിഷ്വൽ ഇഫക്റ്റുകൾ എന്നിവ ഉപയോഗിച്ച് കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ അനിമേഷൻ കോഴ്‌സ് സഹായിക്കും. ടൈപ്പോഗ്രാഫി, ക്യാമറ സംവിധാനം, ടൈം മാനേജ്‌മെന്റ്, പ്രൊഡക്ഷൻ പ്ലാനിംഗ് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഉപകരിക്കും. ജോലി റോളുകൾ: അനിമേറ്റർ, ഇമേജ് എഡിറ്റർ, ലേഔട്ട് ആർട്ടിസ്റ്റ്, ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ്, സ്‌പെഷ്യൽ ഇഫക്റ്റ് ആർട്ടിസ്റ്റ്.

9. ഉത്പന്ന മാനേജ്‌മെന്റ് കോഴ്‌സ്

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് മേഖലയാണ് ഉത്പന്ന മാനേജ്മെന്റ്. വിവിധ പ്രോജക്ടുകളിലൂടെ ഡാറ്റ വിശകലനം, പ്ലാനിംഗ്, തുടങ്ങിയ കഴിവുകൾ നേടാൻ കോഴ്സ് സഹായിക്കും. ജോലി റോളുകൾ: പ്രോഡക്ട് മാനേജർ, സീനിയർ പ്രോഡക്ട് മാനേജർ, ടെക്‌നിക്കൽ പ്രോഡക്ട് മാനേജർ, ചീഫ് പ്രോഡക്ട് ഓഫീസർ.

11. വെബ് ഡിസൈൻ കോഴ്‌സ്

വെബ് ഡിസൈനിംഗ് വളരെ സാദ്ധ്യതയുള്ള മേഖലയാണ്.

ഡിസൈൻ തത്വങ്ങൾ, കോഡിംഗ് ഭാഷകൾ, വ്യവസായ നിലവാരമുള്ള ടൂളുകൾ എന്നിവ കാഴ്ചയ്ക്ക് ആകർഷകവും ഉപഭോക്തൃസൗഹൃദവുമായ ഡിസൈനുകൾ തയ്യാറാക്കാൻ വെബ് ഡിസൈനിംഗ് കോഴ്‌സ് ഉപകരിക്കും. പ്ലേസ്‌മെന്റ് ഗാരന്റിയുള്ള UI UX ഡിസൈൻ കോഴ്‌സ് ഏറെ മികച്ചതാണ്. ജോലി റോളുകൾ: വെബ് ഡെവലപ്പർ, വെബ് അനലിസ്റ്റ്, ഫ്രണ്ട് എൻഡ് വെബ് ഡിസൈനർ, ബാക്ക്എൻഡ് വെബ് ഡിസൈനർ, ഫുൾസ്റ്റാക്ക് ഡിസൈനർ.