cpi
സി.പി.ഐ അങ്കമാലി മണ്ഡലം കേഡർ മീറ്റ് ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നൂറ് കോടി രൂപയോളം അഴിമതി നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും അങ്കമാലി അർബൻ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടാത്ത നടപടി ശരിയല്ലെന്നും ഭരണ സമിതി പിരിച്ചുവിട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പറഞ്ഞു. അങ്കമാലി മണ്ഡലം കേഡർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ.ടി. പൗലോസ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എം. മുകേഷ്. ജില്ലാ എക്സിക്യൂട്ടിവ് അംഗം എം.എം. ജോർജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. ചന്ദ്രബോസ്, എം.എം. പരമേശ്വരൻ, സിലിയ വിന്നി എന്നിവർ പ്രസംഗിച്ചു.