 
അങ്കമാലി: വിദ്യാർത്ഥികളിൽ വായനയുടെ വിസ്മയ ലോകം തീർക്കാൻ റോജി എം. ജോൺ എം.എൽ.എ ആവിഷ്‌കരിച്ച പദ്ധതി മൂക്കന്നൂർ എസ്.എച്ച് ഓർഫനേജ് ഹൈസ്‌കൂളിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ട്പയോഗിച്ച് 48 സ്‌കൂൾ ലൈബ്രറികൾക്ക് നൽകുന്ന പുസ്തകങ്ങൾ ഡോ. എസ്. സുഹാസ് സ്‌കൂൾ അധികൃതർക്ക് കൈമാറി. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് അദ്ധ്യക്ഷനായി. ബ്രദർ ഡോ. വർഗീസ് മഞ്ഞളി, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, എൻ.ഒ. കുരിയാച്ചൻ, ജെസ്റ്റി ദേവസിക്കുട്ടി, സിനി മാത്തച്ചൻ, സോണിയ വർഗീസ്, പി.എസ്. ബ്രിജ്‌ലാൽ, ഫാ. ജിസ് മാത്യു, ഡോ. നിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.