nazar
പി.എ. മുഹമ്മദ്‌ നാസർ

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി അനുവദിക്കണമെന്ന് സി.പി.എം ചൂർണിക്കര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കളമശേരി മെഡിക്കൽ കോളേജിലേക്കും ആലുവ ഭാഗത്തേക്കും പോകുന്നതിന് ആശ്രയിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയതിനാൽ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ ആലുവയിൽ നിന്ന് കുന്നത്തേരി വഴി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി അനുവദിക്കണം. പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ജെ. ടോമി, കെ.എ. അലിയാർ, ബീന അലി, കെ.കെ. നാസർ എന്നിവർ സംസാരിച്ചു. പി.എ. മുഹമ്മദ്‌ നാസർ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.