ചോറ്റാനിക്കര; ആമ്പല്ലൂർ ജനത സർവീസ് സഹകരണബാങ്ക് വാർഷിക പൊതുയോഗം ചേർന്നു. ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ അർബൻബാങ്ക് ചെയർമാൻ ടി.സി. ഷിബു പുരസ്കാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനൻ അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ കെ. പത്മകുമാർ, സി.കെ. രാജേന്ദ്രൻ, ഏലിയാസ് ജോൺ, ദിലീപ് ഇ.വി, ഷീല സത്യൻ, മീരാ ഷാജി, ആമ്പല്ലൂർ ജെ.പി മേനോൻ, ബോർഡ് അംഗം എം. എ. ബിജു, സെക്രട്ടറി പി.പി. സീന എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലെ 21 പേരെ ആദരിച്ചു.