കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെയും കെമിസ്റ്റ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രീൻ ടോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രിൻസിപ്പൽ ജോൺ തോമസ് അദ്ധ്യക്ഷനായി. ശുചിത്വത്തിനൊപ്പം യുവത എന്ന കാമ്പയിനുമായി ബന്ധപ്പെട്ട് യൂത്ത് മീറ്റിന്റെ ഭാഗമാണ് പരിപാടി നടന്നത്. സയൻസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ എ.എ. സുരേഷ്, പഞ്ചായത്ത് അംഗം ബിനിത പീറ്റർ, അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്. സ്മിത, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി.എസ്. ദീപു, അക്കാഡമി വൈസ് പ്രിൻസിപ്പൽ ഡോ. ടെലിനി തോമസ് ചുങ്കത്ത് എന്നിവർ സംസാരിച്ചു.