 
തൃപ്പൂണിത്തുറ: സാമൂഹ്യ സാംസ്കാരിക സംഘടനയായ പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ ഓഫീസ് ഉദ്ഘാടനം കൊച്ചി അസി. പൊലീസ് കമ്മീഷണർ പി. രാജ്കുമാർ നിർവഹിച്ചു. പൾസ് പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഓഫീസിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ നാവിയോ ഷിപ്പിംഗ് കമ്പനി എം.ഡി അജയ് തമ്പി കൈമാറി. ത്യാഗരാജൻ പോറ്റി, സെക്രട്ടറി എം.എം. മോഹനൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ. രാജൻ, ജോ. സെക്രട്ടറി അബ്ദുൾ ഗഫൂർ, ട്രഷറർ ജയിംസ് മാത്യു, ജോൺ തോമസ് എന്നിവർ സംസാരിച്ചു.