 
ആലുവ: കേരള സാങ്കേതിക സർവകലാശാല കബഡി ചാമ്പ്യൻഷിപ്പിൽ എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് ജേതാക്കളായി. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കെ.എം.ഇ.എ നേടി.
വനിതാ വിഭാഗത്തിൽ മികച്ച റൈഡറായി ഫെബാ വിത്സനെ തുടർച്ചയായ മൂന്നാം വർഷവും തിരഞ്ഞെടുത്തു. അരവിന്ദ് പി. ബിജു, ഫെബ വിത്സൻ, കെ.വൈ. റെജിയ, നിയാ ഫാത്തിമ, ചന്ദന ഷിബു എന്നിവരെ കേരള ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുത്തു. കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ കണ്ണൻ ആർ. രമേശിന്റെ നേതൃത്വത്തിലുള്ള മികച്ച പരിശീലനത്തിലാണ് തുടർച്ചയായ രണ്ടാം തവണയും കിരീടം നേടിയത്. ഒക്ടോബർ 30 മുതൽ ചെന്നൈയിൽ നടക്കുന്ന പുരുഷ വിഭാഗം സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി കബഡി ചാമ്പ്യൻഷിപ്പിനുള്ള യൂണിവേഴ്സിറ്റി ടീമിന്റെ പരിശീലനം കെ.എം.ഇ.എ കോളേജിൽ ആരംഭിച്ചു.
അനുമോദന യോഗത്തിൽ കെ.ടി.യു ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി.എ. രമേശ് കുമാർ, കെ.എം.ഇ.എ ഡയറക്ടർ ഡോ. അമർ നിഷാദ്, പരിശീലകരായ ഗണേഷ് കൃഷ്ണ, മഞ്ജിത് അർജുൻദാസ്, എൻ. സുഭാഷ്, ഡോ. രേഖ ലക്ഷ്മണൻ, ഡോ. സി.ബി. രാജേഷ്, കണ്ണൻ ആർ. രമേശ്, ഡീൻസ്, വീണ കെ. വിശ്വം, അജു ഫിലിപ്പ്, അഹമ്മദ് ഷമീം തുടങ്ങിയവർ സംസാരിച്ചു.