വൈപ്പിൻ: ദീർഘകാലം വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന പി.ഡി. ശ്യാംദാസ്, ഭാര്യ ശാന്ത ശ്യാംദാസ് എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ നവംബർ 5ന് രാവിലെ 10ന് പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിക്കും.
ശ്യാമം ശാന്തം വിദ്യാഭ്യാസ അവാർഡ് വിതരണം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനക്കപ്പടി നിർവ്വഹിക്കും. വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കേരളകൗമുദി സർക്കലേഷൻ മാനേജർ വി​. പുഷ്‌കരൻ, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, കണ്ണദാസ് തടിക്കൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
ശാഖകളുടെയും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, എംപ്ലോയീസ് ഫോറം, വൈദികയോഗം, പെൻഷനേഴ്‌സ് കൗൺസിൽ, സൈബർ സേന എന്നിവയുടെയും ഭാരവാഹികൾ സംബന്ധിക്കും.