വൈപ്പിൻ: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന കെ.കെ. സത്യവൃതന്റെ സ്മരണാർത്ഥം സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ഓച്ചന്തുരുത്ത് സ്വദേശി കെ.ജെ. പീറ്ററിന്. എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നാല് നേരവും ഭക്ഷണവിതരണം നടത്തുന്നത് പീറ്ററിന്റെ നേതൃത്വത്തിലാണ്. ഓച്ചന്തുരുത്തിൽ ഫിസിയോതെറാപ്പി സെന്ററും ഡയാലിസിസ് കേന്ദ്രവും ഐ.സി യൂണിറ്റും പ്രവർത്തിക്കുന്നതും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. 30ന് ചെറായിയിൽ സി.പി.ഐ ജില്ലാസെക്രട്ടറി കെ.എം. ദിനകരൻ അവാർഡ് സമ്മാനിക്കും. സിപ്പി പള്ളിപ്പുറം, താരാ ദിലീപ്, കെ.എൽ. ദിലീപ്കുമാർ, പി.ഒ. ആന്റണി, എൻ.കെ. ബാബു എന്നിവർ പ്രസംഗിക്കും.