വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് 2,3,4, 22 വാർഡുകളിലായി ഒരു വർഷമായി പ്രവർത്തിച്ചു വരുന്ന ദയ പാലിയേറ്റീവ് കെയറിന്റെ ഓഫീസ് മുനമ്പം വൈദ്യരുപടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. കെയർ പ്രസിഡന്റ് നൗഷാദ് കാത്തോളി അദ്ധ്യക്ഷനായി. ദയ ചെയർമാൻ ഡോ. അബ്ദുൽ ലത്തീഫ് പടിയത്ത്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പഞ്ചായത്ത് അംഗം കെ.എഫ്. വിത്സൻ, ഡോ. വി.കെ. തമ്പി, സിനി പ്രദീപ്, ചൗ എൻലായ് തുടങ്ങിയവർ പ്രസംഗിച്ചു.