 
ആലുവ: എടത്തല എം.ഇ.എസ് കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിൽ കൊമേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച 'കൊമേഴ്ഷ്യ 2024' കൊച്ചി ഡയറക്ടർ ജനറൽ ഓഫീസ് സീനിയർ ഓഡിറ്റ് ഓഫീസർ എം.ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം.എം. സലിം, ട്രഷറർ എം.എ. അബ്ദുള്ള, വൈസ് ചെയർമാൻമാരായ പി.കെ.എ. ജബ്ബാർ, എച്ച്.എസ്. അബ്ദുൾ ഷെരീഫ്, ബി.എച്ച്. അബ്ദുൽ നിസാർ, വി.എം. ലഗീഷ്, ബെറ്റ്‌സി മാനുവൽ, ഷിജോ പാത്താടൻ തുടങ്ങിയവർ സംസാരിച്ചു.