കിഴക്കമ്പലം: അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള പരിശീലന കേന്ദ്രം കിഴക്കമ്പലത്ത് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ മുൻ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. ജെയിംസ്, മൂവാറ്റുപുഴ ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ, മുൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.എൻ. പ്രഭാകരൻ, എം.വി.ഐമാരായ എൽദോ വർഗീസ്, ദിലീപ് കുമാർ, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ രക്ഷാധികാരി ടി.വി. ഗിരീഷ്. ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയർ പി.എസ്. സുകുമാർ, സ്ഥാപന ഉടമ എൻ.ബി. ബിജു എന്നിവർ സംസാരിച്ചു. പഴങ്ങനാട് താമരച്ചാലിലുള്ള ശ്രീ നാരായണ ഹസാർഡ്സ് ഗുഡ്സ് ഡ്രൈവർ ട്രെയിനിംഗ് കേന്ദ്രമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.