വൈപ്പിൻ: ഒരു നൂറ്റാണ്ടിലേറെയായി ചെറായി, മുനമ്പം തീരമേഖലയിലെ അറുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് റവന്യൂ അവകാശങ്ങൾ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഭൂസമരത്തിന് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പം കടപ്പുറത്ത് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂണിയൻ പ്രസിഡന്റ് സി.എൻ.രാധകൃഷ്ണൻ, സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, യോഗം ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.ബി. ബിനു, ഡി. ബാബു, കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോ. സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അഖിൽ ബിനു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജു മുരളീധരൻ, സെക്രട്ടറി ബിന്ദുബോസ്, സുധീർ വള്ളുവള്ളി, ഡോസൻ എന്നിവർ സംസാരിച്ചു.