kaca-paravur
കേരള അഡ്വക്കേറ്റ് ക്ളർക്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഡി.രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ നഗരത്തിന്റെ സിരാകേന്ദ്രമായ കോടതി മൈതാനത്തിന്റെ ദുരവസ്ഥയ്ക്ക് ബന്ധപ്പെട്ടവർ പരിഹാരം കാണണമെന്ന് കേരള അഡ്വക്കേറ്റ് ക്ളർക്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഡി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.പി. ഹസൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ജി. മൈക്കിൾ, ജില്ലാ പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ, സെക്രട്ടറി ടി.കെ. വേണു, യൂണിറ്റ് സെക്രട്ടറി എം.എസ്. സുധി, വി. ബാബു, രജി പ്ളച്ചേരി, വേണുഗോപാൽ, ഒ.എൻ. ശശിധരൻ, എം. കണ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.പി. ഹസൻ (പ്രസിഡന്റ്), ടി.കെ. ഷീല (വൈസ് പ്രസിഡന്റ്), ടി.വി. രാജു (സെക്രട്ടറി), കെ.ടി. ജിത (ജോയിന്റ് സെക്രട്ടറി), എം. കണ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.