ima
ഐ.എം.എ മൂവാറ്റുപുഴ ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനാവൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മൂവാറ്റുപുഴ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. റോട്ടറി ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനാവൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം മൂവാറ്റുപുഴ ബ്രാഞ്ച് ആദിവാസി കുടികളിൽ ഉൾപ്പെടെ നടത്തിയ മെഡിക്കൽ ക്യാമ്പുകളും മറ്റു സാമൂഹ്യ സേവന പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നുവെന്ന് ഡോ. ജോസഫ് ബെനാവൻ പറഞ്ഞു. നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ മുഖ്യാതിഥിയായി. പ്രസിഡന്റ് ഡോ. വിനോദ് എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ട്രഷറർ ഡോ. മുഹമ്മദ് ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. എബ്രഹാം മാത്യു (പ്രസിഡന്റ്), ഡോ. പി.കെ. അലി, ഡോ. മുഹമ്മദ് ഹസൻ (വൈസ് പ്രസിഡന്റുമാർ), ഡോ. നിഖിൽ ജോസഫ് മാർട്ടിൻ (സെക്രട്ടറി), ഡോ. അശ്വിൻ സുർജിത്ത്, ഡോ. അതുൽ ദാമോദരൻ (ജോയിന്റ് സെക്രട്ടറിമാർ), ഡോ. ജിത്തു ജേക്കബ് വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.