പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ നാല് റോഡുകളുടെ നവീകരണത്തിന് എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ 117.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നവജീവൻ റോഡിന് 19.30 ലക്ഷവും പതിമൂന്നാം വാർഡിലെ പറമ്പത്ത് റോഡിന് 13.60 ലക്ഷവും പുത്തൻവേലിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡ് കുറ്റിക്കാട്ടുപള്ളം - കുളമ്പ് റോഡിന് 23.80 ലക്ഷവും കോട്ടുവള്ളി പഞ്ചായത്തിലെ ഇരുപതാം വാർ‌ഡിലെ പാലിയംവില്ല റോഡിന് 61 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പറമ്പത്ത് റോഡിൽ കാന നിർമ്മിച്ച് ടൈൽസ് വിരിക്കും. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.