 
പള്ളുരുത്തി: എയ്ഡഡ് മേഖലകളിലെ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന് കേരള വേലൻ മഹാജന സഭ പൊതുയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ കാലതാമസവും ഒഴിവാക്കണം സംസ്ഥാന പ്രസിഡൻ്റ് ഡി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ.കെ. ശശിധരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഇ. മണിയൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. സുകുമാരൻ പതാക ഉയർത്തി. പി.വി. ഷാജിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മുതിർന്ന പൗരൻമാരെ ആദരിച്ചു. കെ.എം സജീവൻ, എൻ.പി. പ്രകാശൻ കെ.പി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ഹരിദാസ് (പ്രസിഡന്റ്), എൻ.കെ. ശശി (വൈസ് പ്രസിഡന്റ്), കെ.പി. ജോഷി (സെക്രട്ടറി). ഗീത (ജോ. സെക്രട്ടറി), അമ്പിളി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.