suresh
വയലാർ അനുസ്മരണ ദിനാചരണത്തോടനുമ്പന്ധിച്ച് മനയ്ക്കപ്പടി പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച യോഗം സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മനയ്ക്കപ്പടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ അനുസ്മരണദിനവും വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടിയും സംഘടിപ്പിച്ചു. എഴുത്തുകാരൻ സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഒ.എസ്. അനീഷ് അദ്ധ്യക്ഷനായി. ഡോ എസ്. വിനീത് മുഖ്യപ്രഭാഷണം നടത്തി .ഗ്രന്ഥശാല പ്രവർത്തകൻ എസ്. മനോജ്, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. സുകുമാരൻ, വായനശാല സെക്രട്ടറി എം.പി. നാരായണൻ നായർ, ജോയിന്റ് സെക്രട്ടറി എൻ.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു. ഇരുപതോളം ഗായിക ഗായകന്മാർ വയലാർ ഗാനങ്ങൾ ആലപിച്ചു.