 
പെരുമ്പാവൂർ: ശ്രീ മൂലം പ്രജാസഭ അംഗവും നവോത്ഥാന നായകനുമായ മഹാത്മാ കാവാരിക്കുളം കണ്ടൻകുമാരന്റെ 161-ാമത് ജന്മവാർഷികാഘോഷം അട്ടിമറിച്ചതിനെതിരെ എസ്.സി, എസ്,ടി കോഓർഡിനേഷൻ കമ്മിറ്റി നവോത്ഥാന മെമ്മോറിയൽ ഹർജിയുടെ ഭാഗമായി ഒപ്പുശേഖരണം ആരംഭിച്ചു. 2014-15 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കാവാരിക്കുളം കണ്ടൻകുമാരൻ സ്മാരക നിർമ്മാണ പദ്ധതി ഒൻപത് വർഷക്കാലമായിട്ടും നടപ്പാക്കാതെ പദ്ധതിയിൽ അഴിമതി നടത്തി അട്ടിമറിച്ചത് അന്വേഷണം നടത്തി സ്മാരകം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം കോടികൾ ചിലവഴിച്ച് എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ സ്മരണയ്ക്ക് സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴും പട്ടികജാതിക്കാരനായ നവോത്ഥാന നായകൻ കാവാരികുളത്തെ അവഗണിച്ചുവെന്ന് എസ്.സി, എസ്.ടി കോഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു
ശിവൻ കദളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം.കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം.എ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. രതി രാജു, പ്രദിപ് കുട്ടപ്പൻ, കെ.പി.കുമാരൻ, പി.പി.ചന്തു, പി.കെ.കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.