e

കൊച്ചി: 17 വേദികൾ, 39 കായികയിനങ്ങൾ... ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേള 'കൊച്ചി 2024ന്' കേളികൊട്ടുയരാൻ ഇനി ആറ് ദിവസത്തെ കാത്തിരിപ്പ് മാത്രം. 11വർഷത്തിന് ശേഷം എറണാകുളം ആതിഥേയത്വം വഹിക്കുന്ന സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങളെല്ലാം അവസാന ലാപ്പിലാണ്. പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റക് ട്രാക്കിന്റെ നിർമ്മാണമാണ് ഒരേയൊരു കടമ്പ. അതിവേഗം നിർമ്മാണം പുരോഗമിക്കുകയാണ്. നവംബർ നാല് മുതൽ 11 വരെ നടക്കുന്ന കായിക മേളയിൽ 24,000 കായിക പ്രതിഭകൾ മാറ്റുയ്ക്കും.

ശ്രീജേഷ് ബ്രാൻഡ് അംബാസിഡർ

ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരം ഒളിമ്പ്യൻ പി.ആർ. ശ്രിജേഷാണ് കായികമേളയുടെ ബ്രാൻഡ് അംബാസിഡർ. നേരത്തേ തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തന്നെയാണ് 4-ാം തിയതി വൈകിട്ട് കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.

നേരത്തേ കലൂ‌ർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഉദ്ഘാടന വേദിയായി തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ കാരണം മഹാരാജാസ് കോളേജ് ഗ്രൗണ്ട് തന്നെ ഉദ്ഘാടന വേദിയിയി തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് 3000ത്തോളം കൂട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാകും.

ഇൻക്ലൂസിവ് സ്പോർട്‌സ് മേള

കൊച്ചി 2024ന്റെ ഏറ്റവും വലിയ പ്രത്യേകത ഇൻക്ലൂസിവ് കായിക മേളയാണെന്നുള്ളതാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും മൂന്ന് ഗെയിംസ് ഇനങ്ങളിലും 18 അത്‌ലറ്റിക് ഇനങ്ങളിലുമായി മാറ്റുരയ്കാകനുണ്ടാകും. മത്സരങ്ങൾ രാത്രി 10 വരെ നീളും. മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ.

കേരള സിലബസ് പ്രകാരം ഗൾഫിൽ പ്രവർത്തിക്കുന്ന എട്ട് സ്‌കൂളുകളിൽനിന്നുള്ള കുട്ടികളും മേളയിൽ പങ്കെടുക്കും.

മെട്രോയുമൊരുക്കും

താമസസൗകര്യമെല്ലാം പൂർണ സജ്ജമാണ്. വിവിധ വേദികളിലേക്കുള്ള യാത്രാ സൗകര്യമൊരുക്കുന്നതിന് 850 സ്‌കൂൾ ബസുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയിൽ യാത്ര ചെയ്‌തെത്തുന്നതിനും പ്രത്യേക അനുവാദം നേടിയിട്ടുണ്ട്. സുഗമമായി നടത്തിപ്പിനായി സംഘടക സമിതിക്കൊപ്പം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വോളന്റിഴേസും അണിനിരക്കും. പാർക്കിംഗിനായുള്ള സൗകര്യങ്ങളും തയ്യാറാണ്.

 പഴയിടം പെരുമ
കായികമേളയ്ക്ക് പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷണമൊരുക്കും. എറണാകുളം എസ്.ആർ.വി സ്‌കൂളിലാണ് പ്രധാന അടുക്കള. ഫോർട്ട്‌കൊച്ചി, കോലഞ്ചേരി, പുത്തൻകുരിശ്, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിലും മറ്റ അടുക്കളകൾ പ്രവർത്തിക്കും.

 വേദികൾ, ഇനങ്ങൾ
കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്റർ- ടെന്നീസ്, ബാഡ്മിന്റൺ, ജൂഡോ, ബാഡ്മിന്റൺ ഇൻക്ലൂസീവ്, ടേബിൾ ടെന്നീസ്, കരാട്ടെ, തൈക്വണ്ടോ, കബഡി

• പനമ്പിള്ളി നഗർ ജി.എച്ച്.എച്ച്.എസ്.എസ് - ഫുട്‌ബോൾ

• ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ട് - ത്രോ ബോൾ, ബേസ് ബോൾ

• ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട് -സോഫ്റ്റ്‌ ബോൾ, വടം വലി
• കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് - വോളിബോൾ
• പുത്തൻകുരിശ് എംജിഎം എച്ച്.എസ്.എസ് -ഹാൻഡ് ബോൾ
തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയം- ഖോ ഖോ, ടെന്നീകോയിറ്റ്
കടയിരിപ്പ് ജി.എച്ച്.എസ്.എസ് -ബോക്‌സിംഗ്
കളമശേരി കുസാറ്റ് - പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്

• എറണാകുളം ടൗൺ ഹാൾ -ഫെൻസിംഗ്

ളമശേരി സെന്റ് പോൾസ് കോളേജ് - ക്രിക്കറ്റ് (ആൺ)
തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ട് -ക്രിക്കറ്റ്‌ (പെൺ)
കോതമംഗലം എം.എ കോളജ്- അക്വാട്ടിക്‌സ്

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്.എസ് -വുഷു, ബോൾ ബാഡ്മിന്റൺ

തേവര എസ്.എച്ച് കോളേജ് - ബാസ്‌കറ്റ് ബോൾ, ഹാൻഡ് ബോൾ ഇൻക്ലൂസീവ്

തൃപ്പൂണിത്തുറ ജി.വി.എച്ച്.എസ്.എസ്- നെറ്റ് ബോൾ
• കണ്ടയ്‌നർറോഡ് - സൈക്ലിംഗ്