 
പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, പറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില ശശി, സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, പി.ടി.എ പ്രസിഡന്റ് എം.ഡി. സിനോ തുടങ്ങിയവർ സംസാരിച്ചു.
എസ്.എൻ.വി സ്കൂൾ ഒന്നാമത്.
1, നന്ത്യാട്ടുകുന്നം എസ്.എൻ.വി.എച്ച്.എസ്.എസ് - 94 പോയിന്റ്.
2, പറവൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ് - 91 പോയിന്റ്.
3, പുല്ലംകുളം എസ്.എൻ.എച്ച്.എസ്.എസ് - 89 പോയിന്റ്.
--------------------------------------
സംസ്കൃതോത്സവം
1, നന്ത്യാട്ടുകുന്നം എസ്.എൻ.വി എച്ച്.എസ്.എസ് - 39 പോയിന്റ്.
2, കരിമ്പാടം ഡി.ഡി.എസ്.എച്ച്.എസ്. - 37 പോയിന്റ്.
3, കൂനമ്മാവ് സെന്റ് ജോസഫ് എച്ച്.എസ്.എസ് - 34 പോയിന്റ്.
-------------------------------------------------------------
അറബികലോത്സവം
1, കരിമ്പാടം ഡി.ഡി.എസ്.എച്ച്.എസ് - 68 പോയിന്റ്.
2, പറവൂർ സെന്റ് അലോഷ്യസ് എച്ച്.എസ് - 61 പോയിന്റ്.
3, മാഞ്ഞാലി എ.ഐ.യു.പി.എസ്, മന്നം ഇസ്ളാമിക് യു.പി.എസ് - 45 പോയിന്റ്