മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ തുലാംവാവ് ചടങ്ങുകൾ നവംബർ 1ന് ആചരിക്കും. പിതൃമോക്ഷ പ്രസിദ്ധമായ തീർത്ഥക്കരയിൽ രാവിലെ 5.30 മുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, തിലഹോമം, സായൂജ്യപൂജകൾ, പിതൃശുദ്ധിക്രിയകൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ബലിതർപ്പണ ചടങ്ങുകൾക്ക് ആനിക്കാട്ടില്ലത്ത് നാരായണൻ ഇളയത് മുഖ്യ കാർമികത്വം നൽകും. തീർത്ഥക്കരയിൽ തുലാവാവിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.