temple
കുറുമശേരി നാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രം

നെടുമ്പാശേരി: കുറുമശേരി നാരായണപുരം ശ്രീകൃഷ്ണ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പണികഴിപ്പിച്ച വലിയ നടപ്പന്തൽ, ക്ഷേത്ര പ്രദക്ഷിണ വഴി, ഓഫീസ് കെട്ടിടം എന്നിവയുടെ സമർപ്പണം ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാളെ നടക്കും. രാവിലെ 8 30ന് നാമജപപ്രദക്ഷിണത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് ദീപാവലിയോട് അനുബന്ധിച്ച് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക് നിറമാല. തുടർന്ന് മേക്കാട് ഉണ്ണിയേടത്ത് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ചിന്ത് പാട്ട്, തിരുവാതിര കളി, കൈകൊട്ടിക്കളി എന്നിവയുണ്ടാകുമെന്ന് ചെയർമാൻ രാധാകൃഷ്ണൻ, സെക്രട്ടറി എം.കെ. സന്തോഷ്, ട്രഷറർ ബാലഗോപാലൻ എന്നിവർ അറിയിച്ചു.