
ആലുവ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാതല വിദ്യാഭ്യാസ അവാർഡ് ദാനം എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം പി.ഡി. ജോൺസൺ അദ്ധ്യക്ഷനായി. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ കെ.എസ്. മുഹമ്മദ് സിയാദ്, ജില്ലാ ഓഫീസർ എസ്. ശ്രീനിവാസ്, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എം. ശശി, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ. രാജു, ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി എൻ.ആർ. ചന്ദ്രൻ, വിനോദ് ബാബു, ഇ.എം. സലിം എന്നിവർ സംസാരിച്ചു.