തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രസിദ്ധമായ തമുക്കു പെരുന്നാൾ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. പെരുന്നാളിന്റെ ക്രമീകരണങ്ങൾക്കായി ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, എം.വി. പീറ്റർ, വി.പി. സാബു, പി.പി. തങ്കച്ചൻ, ജീവൻമാലായിൽ തുടങ്ങിയവർ വിവിധ കൺവീനർമാരായി 101 അംഗകമ്മിറ്റി രൂപീകരിച്ചു.