membership
സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന ഷാനവാസ് രാജന് കുമ്പളം പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. മുരളീധരൻ മെമ്പർഷിപ്പ് നൽകുന്നു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സിയുടെ മിഷൻ '25ന്റെ ഭാഗമായി കുമ്പളം പതിനെട്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റി യോഗംചേർന്നു. ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡന്റ് എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എക്‌സ്. സാജി അദ്ധ്യക്ഷനായി. സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന ഷാനവാസ് രാജന് ബ്ലോക്ക് പ്രസിഡന്റ് മെമ്പർഷിപ്പ് നൽകി. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എസ്.ഐ. ഷാജി, ടി.എ. സിജീഷ്‌കുമാർ, സണ്ണി തണ്ണിക്കോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി പൗവത്തിൽ, എൻ.എം. ബഷീർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഉദയകുമാർ തിട്ടേത്തറ (പ്രസിഡന്റ് ), ജേക്കബ് (സാബു) സി.കെ. പ്രകാശൻ, ക്ലീറ്റസ് തട്ടാശ്ശേരി, സുനി ആനന്ദൻ,(വൈസ് പ്രസിഡന്റുമാർ) ആന്റണീ സിറിയക്, ഷാനവാസ് രാജൻ, എൻ.കെ.മുരളീധരൻ നെടുമ്പിള്ളിക്കാട്, മോഹനൻ നികത്തിൽ, വിജി ലോഹിതാക്ഷൻ (സെക്രട്ടറിമാർ) അനുരുദ്ധൻ താഴ്ത്തുതറ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.