bomp

നെടുമ്പാശേരി: ന്യൂഡൽഹിയിൽ നിന്ന് ഇന്നലെ വൈകിട്ടെത്തിയ വിമാനത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് കർശന പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. ഉച്ചക്ക് 12ന് നെടുമ്പാശേരിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായി. 2.45ന് ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷമാണ് നെടുമ്പാശേരിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.