
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്രേഷനിൽ നിന്ന് ഇലക്ട്രിക് ലൈന് ഉപയോഗിക്കുന്ന ചെമ്പ് കമ്പികൾ മോഷ്ടിച്ച മൂന്ന് നാടോടി സ്ത്രീകളെ ആർ.പി.എഫ് പിടികൂടി. ഏകദേശം 50 കിലോ തൂക്കം വരുന്ന കമ്പികളാണ് മോഷ്ടിച്ചത്. അരലക്ഷത്തോളം രൂപ വില വരും. പാലക്കാട് സ്വദേശികളായ ജാൻസി (26), തങ്ക (25), ദേവി (38) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശികളാണെങ്കിലും ഇവർ തമിഴ് വംശജരാണ്. ഒരുസ്ഥലത്ത് താമസിക്കുന്ന രീതിയല്ല ഇവരുടേത്. പല സ്ഥലങ്ങളിൽ കറങ്ങി നടന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതാണ് പതിവ്. ജില്ലയിലെ പല സ്റ്റേഷനുകളിലും ഇവരുടെ സംഘങ്ങളുണ്ട്. പ്രതികളെ സമാനക്കുറ്റത്തിന് മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയി ആന്റണി, സബ് ഇൻസ്പെക്ടർ ജോസ്, അനുശ്രീ, എ.എസ്.ഐ രഞ്ജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.