fed

രണ്ടാം പാദത്തിൽ 1057 കോടി രൂപ അറ്റാദായം

കൊച്ചി: സെപ്റ്റംബർ 30 ന് അവസാനിച്ച മൂന്ന് മാസത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 10.79 ശതമാനം ഉയർന്ന് 1056.69 കോടി രൂപയിലെത്തി റെക്കാഡിട്ടു. മുൻവർഷം 953.82 കോടി രൂപയായിരുന്നു അറ്റാദായം. അടുത്തടുത്ത പാദങ്ങളിൽ ആയിരം കോടി രൂപയിലധികം അറ്റാദായം നേടാനായെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ. വി. എസ് മണിയൻ പറഞ്ഞു.

പ്രവർത്തന ലാഭം 18.19 ശതമാനം വർദ്ധനയോടെ 1565.36 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം ഉയർന്ന് 49,9418.83 കോടി രൂപയിലെത്തി. നിക്ഷേപം 2,69,106.59 കോടി രൂപയായി ഉയർന്നു. ആകെ വായ്പ മുൻ വർഷത്തെ 1,92,816.69 കോടി രൂപയിൽ നിന്ന് 2,30,312.24 കോടി രൂപയായി വർദ്ധിച്ചു. റീട്ടെയ്ൽ വായ്പകൾ 17.24 ശതമാനം ഉയർന്ന് 72,701.75 കോടി രൂപയായി. കാർഷിക വായ്പകൾ 29.40 ശതമാനം വർദ്ധിച്ച് 32487 കോടി രൂപയിലും വാണിജ്യ ബാങ്കിംഗ് വായ്പകൾ 24.34 ശതമാനം ഉയർന്ന് 24,493.35 കോടി രൂപയിലുമെത്തി.