alan-santhosh

കൊച്ചി: പുത്തൻകുരിശ് വേളൂർക്കരയിൽ ഫാക്ട് കോളനിയിൽ വെള്ളമനക്കുഴി കരോട്ട് വീട്ടിൽ അലൻ സന്തോഷിനെ കാപ്പ ചുമത്തി നാടുകടത്തി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റിയിലും എറണാകുളം റൂറൽ ജില്ലയിലും ഉൾപ്പെടെ മോഷണം, അടിപിടി, മയക്കുമരുന്ന് കേസുകളിലും ഇയാൾ പ്രതിയാണ്.