
പെരുമ്പാവൂർ: ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്റെ പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ വീണ്ടും മോഷണം. പത്മകുമാറിന്റെ വീട്ടിലും ബന്ധുവീട്ടിലും കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. 2022ൽ പത്മകുമാറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല.