കാലടി: മൂന്നുറു ഗ്രാം എം.ഡി.എം.എയുമായി പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജിനെ (29) റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് പിടികൂടി. ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് അറസ്റ്റ്. ബാഗ്ലൂരിൽ നിന്ന് കാറിലാണ് രാസ ലഹരികടത്തിയത്. പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിറുത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയെങ്കിലും പിടികൂടുകയായിരുന്നു. ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ പ്രത്യേക അറയിലാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ രാസ ലഹരിക്ക് 20 ലക്ഷത്തോളം രൂപ വില വരും . 2023 ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അഭിരാജ്.