nss

കൊച്ചി: എറണാകുളം കരയോഗം ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് ചെറായിയിൽ നിർമ്മിക്കുന്ന പെൺകുട്ടികൾക്കായുള്ള ചൈൽഡ് കെയർ ഹോമിന്റെ ശിലാസ്ഥാപനം എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു) നിർവഹിച്ചു.
എറണാകുളം കരയോഗം പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. എ. ബാലഗോപാലൻ അദ്ധ്യക്ഷനായി​. ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു), പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജോർജ് തോമസ് (ബി.പി.സി.എൽ), സമ്പത്കുമാർ (കൊച്ചിൻ ഷിപ്പ്‌യാർഡ്), യുസഫ്, കൊച്ചിൻ ഷിപ്പ്‌യാർഡ് അംഗങ്ങളായ വി.ടി. സൂരജ്, കെ.കെ. രാജേഷ്‌കുമാർ, എ.എൻ.രാധാകൃഷ്ണൻ, സഹോദരഭവനം സെക്രട്ടറി ഡോ. കെ.കെ. ജോഷി, എറണാകുളം കരയോഗം പ്രസിഡന്റ് എ. മുരളീധരൻ, പ്രോജക്ട് കമ്മിറ്റി കൺവീനർ ടി.പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. അടുത്ത ജൂണിന് മുമ്പ് ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. നിരാലംബരായ അമ്മമാർക്ക് സൗജന്യമായി താമസിക്കാൻ സൗകര്യം ഒരുക്കും. പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 36 പെൺകുട്ടികൾക്ക് ചൈൽഡ് കെയർ ഹോമിൽ താമസസൗകര്യം ഒരുക്കും. ഇവർക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകും.