
കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിൽ നവംബർ 4 മുതൽ 11വരെ കൊച്ചിയിൽ നടക്കുന്ന കേരള സ്കൂൾ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കാൻ കുട്ടികൾതന്നെ തയ്യാറാക്കിയ വിജയ കിരീടങ്ങൾ മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. 5700 കിരീടങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്,വിദ്യാർത്ഥികൾ, സ്കൂൾ പ്രൊഡക്ഷൻ യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്‌കൂൾ വർക്ക് എഡ്യൂക്കേഷൻ ടീച്ചറും സ്റ്റേറ്റ് റിസോർസ് പേഴ്‌സണുമായ വി.പി. വർഷ, അദ്ധ്യാപകരായ കെ.പി. രജിന, പി.വി. ശ്രീവിദ്യ, പി. അനുപമ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ദിനേശൻ ആലിങ്കൽ എന്നിവർ പങ്കെടുത്തു.