
കൊച്ചി: ലയൺസ് ഡിസ്ട്രിക്ട് 318 സിയും തൃപ്പൂണിത്തുറ നഗരസഭയും ചേർന്ന് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷം പദ്ധതി ജനപ്രിയമായി. നഗരസഭാ ചെയർപേഴ്സൺ രമസന്തോഷ് ഉദ്ഘാടനം ചെയ്ത പദ്ധതി തൃപ്പൂണിത്തുറയിലെ ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി. ശാസ്താംമുകൾ ലയൺസ് ആശുപത്രിയോടനുബന്ധിച്ച് പണിതീർത്ത 3500 ചതുരശ്ര അടിയുള്ള സെൻട്രൽ കിച്ചണിൽ തയ്യാറാക്കിയ 250 പേർക്കുള്ള ഭക്ഷണമാണ് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ദിവസേന വിതരണം ചെയ്യുന്നത്. 40 കി.മീ. ചുറ്റളവിൽ പ്രതിദിനം 1500 പേർക്കുള്ള പദ്ധതിയായി ഇത് വികസിപ്പിക്കുമെന്ന് ലയൺസ് വൈസ് ഗവർണർ കെ.ബി. ഷൈൻ കുമാർ പറഞ്ഞു. പാഴ്സൽ സർവീസ് ഇല്ല.