y

കൊച്ചി: തൃപ്പൂണിത്തുറ ടൗൺ റസിഡന്റ്സ് അസോസിയേഷൻ 13-ാമത് വാർഷികവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് കെ. പി. രവിവർമ്മ അദ്ധ്യക്ഷനായി. സെക്രട്ടറി ജെയിംസ് മാത്യു റിപ്പോർട്ടും ട്രഷറർ ഇ. രാജശേഖരൻ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. കുടുംബ സംഗമം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൺവീനർ വി.സി. ജയേന്ദ്രൻ, മദ്ധ്യ മേഖലാ സെക്രട്ടറി കെ. പത്മനാഭൻ, ട്രൂറ വൈസ് ചെയർമാൻ എസ്.കൃഷ്ണ സ്വാമി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. പി രവിവർമ്മ (പ്രസിഡന്റ്), ജെയിംസ് മാത്യു (സെക്രട്ടറി), ഇ. രാജശേഖരൻ (ട്രഷറർ) എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.