അങ്കമാലി: അങ്കമാലി മേഖലയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാള ഭാഷാവാരാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 1 ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി ബാങ്ക് ജംഗ്ഷനിലെ ആദം സ്‌ക്വയറിൽ കവയിത്രി ഡോ. മോളി ജോസഫ് ഉദ്ഘാടനം ചെയ്യും. ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനാകും. മലയാള ഭാഷയുടെ ശക്തി എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് സർവകലാശാല ബി.എഡ്. കോളേജ് പ്രിൻസസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ പ്രബന്ധം അവതരിപ്പിക്കും. മലയാള ഭാഷയെക്കുറിച്ചും കേരളപ്പിറവിയെക്കുറിച്ചും പ്രതിപാദിക്കുന്ന കവിതകർ അവതരിപ്പിക്കുമെന്ന് കൺവീനൽ ടി.എം. വർഗീസ് അറിയിച്ചു.