അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ പൊതുശ്മശാനം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് സി.പി.എം കറുകുറ്റി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മുൻ എൽ.ഡി.എഫ് ഭരണസമിതി സ്ഥലം വാങ്ങി അതിർത്തി തിരിച്ചിട്ടിട്ടും മൂന്നാം തവണ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് ഭരണസമിതി ഈ വിഷയത്തോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രമേയം ചൂണ്ടി കാട്ടി. പാലിശേരി എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി കെ പി അനീഷിനെയും തിരഞ്ഞെടുത്തു. പാലിശേരി ജംഗ്ഷൻ ചേർന്ന പൊതുസമ്മേളനം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. പി.വി. ടോമി അദ്ധ്യക്ഷനായി.