 
അങ്കമാലി: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി, കാലടി, അത്താണി മേഖലകളിലെ ബസുകളിൽ നിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി. ആഗസ്റ്റ് മാസം 7, 8, 9 തിയതികളിലായി 110 ബസുകളിൽ നിന്ന് 9,10,551 രൂപയാണ് സമാഹരിച്ചത്. യൂണിറ്റ് പ്രസിഡന്റ് എ.പി. ജിബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നൻ, സംസ്ഥാന ട്രഷറർ എം.എസ്. പ്രേംകുമാർ, ജോളി തോമസ്, നവീൻ ജോൺ, ജിജോ ജോണി, ടി.എസ്. സിജുകുമാർ, കെ.ബി. സുനീർ, കെ.എം.സിറാജ് എന്നിവർ പ്രസംഗിച്ചു.