photo
റോഡുകൾ തകർന്ന് കിടക്കുന്നതിൽ പ്രതിഷേധിച്ച് ഞാറക്കലിലെ ഓട്ടോ തൊഴിലാളികൾ ഓട്ടോ തള്ളി പ്രതിഷേധിക്കുന്നു

വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾ വർഷങ്ങളായി തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് എ.ഐ.യു.ഡബ്ല്യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ആശുപത്രിപ്പടി മുതൽ ഞാറക്കൽ പഞ്ചായത്ത് ഓഫീസ് വരെ ഓട്ടോ തള്ളി പ്രതിഷേധിച്ചു. സമരത്തിന് മണ്ഡലം പ്രസിഡന്റ് ടി.ആർ. ജയരാജ്, സിജോ പാറക്കൽ, എ.കെ. വസുന്ദരൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. എ.പി. ലാലു, ജൂഡ് പുളിക്കൽ, കെ.സി. അംബ്രോസ്, സാജു മാമ്പിള്ളി, ഇ.ടി. ചാമ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.