വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെറായി ദേവസ്വംനടയിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പഞ്ചായത്ത് പ്രദേശത്തെ വ്യക്തികളേയും ദേശീയ, സംസ്ഥാന, ജില്ലാതല കായിക - ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
ബാങ്ക് പ്രസിഡന്റ് കെ.വി. എബ്രാഹം, പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പുറം, വിനോദ് കെടാമംഗലം, എം.കെ.സീരി, ബാങ്ക് സെക്രട്ടറി കെ.ബി. ലിസി എന്നിവർ പ്രസംഗിച്ചു.