
ആലുവ: ആലുവ സരിഗ സംഗീത അക്കാഡമി നൽകുന്ന നാദരത്‌ന, നാദശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രണവം ശങ്കരൻ നമ്പൂതിരി (വയ്പ്പാട്ട്) തൃപ്പൂണിത്തുറ എൻ. രാധാകൃ ഷ്ണൻ (ഉപകരണ സംഗീതം) എന്നിവർക്കാണ് പുരസ്‌കാരങ്ങൾ.
നാളെ വൈകിട്ട് 5.30ന് സരിഗ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് അക്കാഡമി സെക്രട്ടറി അരുൺ കുമാർ ഇളയിടം അറിയിച്ചു. ശങ്കരൻ നമ്പൂതിരിയുടെ സംഗീത സദസ് അരങ്ങേറും. മുത്തുസ്വാമി ദീക്ഷിതരുടെ 189-ാ സമാധി ദിനമായ നാളെ ഉച്ചയ്ക്ക് 2.30ന് അദ്ദേഹത്തിന്റെ മുന്നൂറ് കീർത്തനങ്ങൾ ഉൾപ്പെടുത്തി സരിഗയിലെ വിദ്യാർത്ഥികൾ അർച്ചന നടത്തും. ഡയറക്ടർ ഡോ.എസ്. ഹരിഹരൻ നായർ പ്രഭാഷണം നടത്തും.