
വൈപ്പിൻ: ചെറായി വടക്കുംഭാഗം ഗൗരീശ്വര വിലാസം കാവടിസംഘം വാർഷികം എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിജയ്‌ബോസ് ശാന്തി, സുനിശാന്തി, അനുരാജ് ബേബി, ജോഷി ട്രസ്റ്റ്‌ലാൻഡ്, പത്മപ്രിയ സുധീർ, അപർണ്ണ സുനിൽ, എൻ.കെ. ആലിയ എന്നിവരെ ആദരിച്ചു. 2025ലെ കാവടിഘോഷയാത്ര കൂപ്പൺ വേണുഗോപാൽ പള്ളുരുത്തി ഏറ്റുവാങ്ങി. സംഘം സെക്രട്ടറി വിജ്ജു ചീരങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ രാധിക സതീഷ്, ലീമ ജിജിൻ, വി.വി.സഭ മാനേജർ പ്രദീപ് പൂത്തേരി, സി.ആർ. സുനിൽ, പ്രജീഷ് എന്നിവർ പ്രസംഗിച്ചു.