
മൂവാറ്റുപുഴ: സംസ്ഥാനതല ഭരണ ഭാഷാ പുരസ്കാരം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സിന്ധു. പി. ബിന് (സിന്ധു ഉല്ലാസി ) ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് സമ്മാനിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗമാണ്. മഴയിലേക്ക് തുറക്കുന്ന ജാലകം, വെയിൽ എഴുതിയ ചിത്രങ്ങൾ, ഒടുവിലത്തെ വളവ്, എന്ന കവിതാ സമാഹാരങ്ങളും തനിയെ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ടായ ഡി. ഉല്ലാസിന്റെ ഭാര്യയാണ്. മെക്കാനിക്കൽ എൻജിനീയർമാരായ അഭിരാം വി. നായക്, ആദിത്യ വിനായക് എന്നിവർ മക്കളാണ്