കാലടി: പുലരി ഇന്റർനാഷണൽ ഫിലിം ഫെയർ അവാർഡിന് ദീപക് മലയാറ്റൂർ അർഹനായി. ലഹരിക്കെതിരായ സന്ദേശം നൽകുന്ന ദി ക്യൂർ എന്ന ഷോർട്ട് ഫിലിം സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ജോസഫ് ചിറയത്ത് ചിത്രത്തിന്റെ നിർമ്മാതാവ്.